പെയ്യാത്ത മേഘങ്ങള്‍
ഇസ്മയില്‍ മേലടി
(കവിത )
വിലാസം നിഴലായ്
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു
കത്ത് സ്നേഹവുമായ്
എഴുതാന്‍ മഷി തിരയുന്നു
വാക്ക് മൊഴിക്കായ്
അധരങ്ങള്‍ തേടുന്നു
പാട്ട് രാഗവുമായ്
കാതു കാത്തിരിക്കുന്നു
ഹൃദയം പ്രണയവുമായ്
അനുരാഗിക്കു വേണ്ടി കേഴുന്നു
നക്ഷത്രങ്ങള്‍ വെളിച്ചവുമായ്
ആകാശത്തില്‍ മുട്ടി വിളിക്കുന്നു
മേഘങ്ങള്‍ പെയ്യാനായ്
ഭൂമി നോക്കി നടക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ