2010, നവംബർ 18, വ്യാഴാഴ്‌ച

അറബി കവിത

അബ്ദുല്‍ ജബ്ബാര്‍
(കവിത)
ഇബ്രാഹിം അല്‍ ഹാശിമി, യു എ ഇ
(അറബിയില്‍ നിന്ന് മൊഴി മാറ്റം - ഇസ്മയില്‍ മേലടി)

അബ്ദുല്‍ ജബ്ബാര്‍
നല്ലവരിലൊരു നല്ലവന്‍
ദുഃഖം ചവച്ചി
ക്കുന്നവന്‍
കോപ്പയിലെ ചായ പോലി
ക്കുന്നവന്‍
ദുഃഖം സിഗരറ്റു പോലെരിക്കുന്നവന്‍
അബ്ദുല്‍ ജബ്ബാര്‍
കണ്ണുകളില്‍ പ്രായത്തിന്റെ അഗ്നിയും
വീട്ടിലെ വര്‍ത്തമാനങ്ങളും പേറുന്നവന്‍
സ്വന്തം മണ്ണിനോടുള്ള പ്രേമം
ഒരു ഭ്രാന്തായി കൊണ്ടുനടക്കുന്നവന്‍
ഭാവിയെ പറ്റിയുള്ള പ്രതീക്ഷകള്‍
സ്വപ്നമായി നെ
ഞ്ചേറ്റിയവന്‍
അബ്ദുല്‍ ജബ്ബാര്‍
അയാള്‍ വളരെ കുറച്ചു മാത്രം ഉറങ്ങുന്നു
ഈ ലോകത്തിലെ സന്തോഷങ്ങളൊക്കെ
നഷ്ട്ടപ്പെടാതിരിക്കാന്‍
ഓരോ കൊച്ചു കാര്യങ്ങളും
ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു
ഉറങ്ങുമ്പോഴാകട്ടെ
പാതി കൂമ്പിയ മിഴികളുമായി മാത്രം
ഉറങ്ങുന്നു.





2010, നവംബർ 17, ബുധനാഴ്‌ച

ഭ്രമം

ഭ്രമം
(കവിത)
ഇസ്മയില്‍ മേലടി

മരുഭൂമിയില്‍
പെരുമ്പറ മുഴങ്ങുന്നു
ചത്ത മോഹങ്ങളുടെ
മരുപ്പച്ചയില്‍
ഒട്ടകത്തിന്
കുടിനീര് കിട്ടുന്നു
കുറ്റിക്കാട്ടില്‍
ആര്‍ക്കോ വേണ്ടി
കിനിയുന്ന മധുരവും പേറി
പനിനീര്‍പ്പൂ
വിടര്‍ന്നു പരിലസിക്കുന്നു
വിജനവനത്തിന്റെ
ഉള്ളിന്റെയുള്ളില്‍
അസുലഭ ഭാഗ്യമായ്
പെട്ടെന്നുയരുന്നു
വെട്ടിത്തിളങ്ങുന്ന കൊട്ടാരം
പാമ്പ്‌ മകിടിയൂതുന്നു
ജനം ആടിക്കുഴയുന്നു
ആട്ടം മൂക്കുന്നു
ലോകം കറങ്ങുന്നു
ആട്ടത്തിന് ഒടുവില്‍

ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ഞാന്‍ പെരുവഴിയിലിറങ്ങുന്നു
ആനന്ടവേരു തേടിയലയുന്നു
കല്ലും മുള്ളും ചവിട്ടുന്നു
മലയും നദിയും താണ്ടുന്നു
മരുപ്പച്ചയില്‍ നീരില്ല
പനിനീരും കൊട്ടാരവും കണ്ടില്ല
പെരുമ്പറയും കേട്ടില്ല
സര്‍പ്പം എന്റെ തലക്കകത്തെക്ക്
ഇഴഞ്ഞു കയറുന്നു
അതിനു കൊടുക്കാന്‍
എന്റെ കയ്യില്‍
മകുടിയില്ലല്ലോ
ആടിത്തിമിര്‍ക്കാന്‍
എനിയ്ക്ക് ചുറ്റും
ജനമില്ലല്ലോ