(കവിത)
എന്നും
ആട്ടിപ്പുറത്താക്കപ്പെടുന്ന
വാക്ക്
പിറ്റേന്ന് രാവിലെ
പതിവു ഭവ്യതയോടെ
വാതില്‍ക്കല്‍
കാത്തുനില്ക്കുന്നുണ്ടാവും
എന്നും
തല്ലിച്ചതക്കപ്പെടുന്ന
വാക്ക്
ചിണുങ്ങിക്കൊണ്ട്
വീണ്ടും
തല്ലുകൊള്ളിത്തരം കാണിക്കുന്നു
എന്നും
ദിവസം മുഴുവന്‍ മുഷിയുന്ന
വാക്ക്
എത്ര അലക്കിപ്പിഴിഞ്ഞാലും
പിറ്റേന്നു രാവിലെ
ഇസ്തിരിയിട്ട്
തയാറായി നില്‍പ്പുണ്ടാവും.
ഇസ്മയില്‍ മേലടി
Hmmm, this style is something I love. Good writing.
മറുപടിഇല്ലാതാക്കൂ