(കവിത)
ഇസ്മയില്‍ മേലടി
ജീവിതം
തളര്‍വാതം പിടിപെട്ട
രോഗിയെപ്പോലെ
ഞരങ്ങുന്നു
ഘടികാരസൂചിക്ക്
തീ പിടിച്ചിരിക്കുന്നു
എനിക്ക്
മുഖങ്ങള്‍ പെരുകുന്നു
ഹേ, ഓടക്കുഴല്‍ വിളിക്കാരാ,
തിരിച്ചറിവിന്റെ സംഗീതം
മുഴക്കൂ
നര്‍ത്തകിക്ക്
നൂപുരങ്ങള്‍ നഷ്ടമായിരിക്കുന്നു,
കാവല്ക്കാരന്
തന്റെ വടിയും,
അമ്മക്ക് മനസ്സ്,
അച്ഛന് ചിന്തകള്‍,
കുട്ടികള്‍ക്ക് സ്വപ്‌നങ്ങള്‍
ചിലര്‍ക്ക് അഭയം,
മറ്റു ചിലര്‍ക്ക് ഭയം,
ധാരാളം പേര്‍ക്ക് ധൈര്യം,
വാക്കുകള്‍ക്ക്
അര്‍ത്ഥവും മൂര്‍ച്ചയും;
യന്ത്രങ്ങളുടെ
ഭീകരമായ കറക്കം
പുഴകളുടെ കേള്‍വി
കവര്‍ന്നെടുത്തിരിക്കുന്നു,
ധൂമങ്ങള്‍ കാഴ്ചശക്തിയും;
പൂപ്പല്‍ പിടിച്ച
കണ്ണടച്ചില്ലുകള്‍്ക്ക്
നിറഭേദങ്ങള്‍
ഒച്ചുകള്‍്ക്ക് വംശനാശം
പേനകള്‍
മഞ്ചലിലേറിതുടങ്ങി
തലച്ചോറുകള്‍
ചാരുകസേരലയിലമര്‍്ന്നു
മഷിയും കടലാസും
പരസ്പരം പഴിചാരുമ്പോള്‍
സ്വര്‍ണം ഊറിചിരിക്കുന്നു
കണ്ണീരിലെ ഉപ്പിനെ
പഞ്ചസാര സ്ഥാനഭ്രഷ്ടനാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ