ഇസ്‌മയില്‍ മേലടി
(കവിത)
ഹേ ദില്ലി,
നീ നഗരങ്ങളുടെ
മാതാവാകുന്നു
ബാല്യകൌമാരങ്ങളില്‍
നീ ഇന്ദ്രപ്രസ്ഥമായിരുന്നു
യൌവ്വനത്തില്‍
നീ ഷാജഹാനാബാദായി
പിന്നീട് ദില്ലിയായി
ദശകങ്ങളായി
രാഷ്ട്രീയ തമ്പുരാക്കന്മാര്‍
ഉടയാടകളുരിഞ്ഞുകൊണ്ടിരിക്കുന്ന
പാഞ്ചാലിയാകുന്നു നീ
യമുനയുടെ കരയില്‍
തന്നെയാണ് താമസമെങ്കിലും
ഒരു പുല്ലാന്കുഴലുടയോനും
നിന്റെ രക്ഷക്കെത്തുന്നില്ല
നിത്യവും അഗ്നിശുദ്ധി വരുത്തുന്ന
സീതയാണ് നീ
രാമന്‍ വീണ്ടും വീണ്ടും
നിന്നെ കോണ്ക്രീറ്റ് കാട്ടിലയക്കുന്നു
നിനക്കു പിളര്ന്നൊടുങ്ങാന്‍് പോലും
ഒരിന്‍ചു ഭൂമിയില്ലിവിടെ
ഹേ ദില്ലി,
നിന്റെ ഗല്ലികളിലിപ്പോഴും
ഗസലുകളുമായി ഗാലിബ്
ഗതികിട്ടാതലയുന്നു
നിന്റെ മാറിടത്തിലൂടെ
യമുനാ നദിയൊഴുകുന്നതിപ്പോള്‍
ഒരു നേര്‍ത്ത മുറിവ് പോലെ
എവിടെ നിന്‍ മക്കളിക്കോണ്‍്ക്രീറ്റ്
കാട്ടിലുമവര്‍ക്കിടമില്ലെന്നോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ