വിള
ഇസ്മയില്‍ മേലടി
(കവിത)
സമൃദ്ധമായ വിളവിന്
ഞങ്ങള്‍ അസൂയ വളം ചേര്‍ക്കുന്നു
നൂറു മേനി കൊയ്യാന്‍
ഞങ്ങള്‍ സ്പര്‍ധ കൃഷി ചെയ്യുന്നു
നല്ല കതിര് വരാന്‍
ഞങ്ങള്‍ സ്നേഹക്കള പിഴുതെറിയുന്നു
ഉല്പാദനക്ഷമത വര്‍ധിക്കാന്‍
ഞങ്ങള്‍ ഹൈബ്രിഡ് രാഷ്ട്രീയം ഉപയോഗിക്കുന്നു
ധാന്യത്തിന്‍റെ മഞ്ഞപ്പിനായ്
ഞങ്ങള്‍ മതത്തിന്‍റെ വെണ്ണീര്‍ കലര്‍ത്തുന്നു
മണ്ണിന്‍റെ സംപുഷ്ടതയ്ക്കായ്
ഞങ്ങള്‍ വിദേശ മേധാവിത്തം ഇറക്കുമതി ചെയ്യുന്നു
അമിത ലാഭത്തിനു വേണ്ടി
ഞങ്ങള്‍ അമര്‍ഷം ചേര്‍ക്കുന്നു
താല്‍ക്കാലിക നേട്ടത്തിന് വേണ്ടി
ഞങ്ങള്‍ എന്തും ത്യജിക്കും
ഞങ്ങളെ, ഞങ്ങളുടെ തലമുറയെ,
ഈ ഭൂവിന്റെ ചൈതന്യത്തെപ്പോലും.
ആയിരം നുണകളില്‍ സത്യം നടുങ്ങവേ
മറുപടിഇല്ലാതാക്കൂഹൃദയം പിളര്‍ക്കുന്നു നീതിതന്‍ വാക്കുകള്‍,
ഗണിതങ്ങളാകുമീ ബന്ധങ്ങളില്‍,ലാഭക്കൊതിയായി മാറുന്നു സ്നേഹത്തിന്‍ വാക്കുകള്‍..!