ഉപഗ്രഹകാലം
(കവിത)
ഇസ്മയില്‍ മേലടി
ബന്ധങ്ങളുടെ പൊക്കിള്‍ച്ചരട്
ഭൂമിയില്‍ നിന്ന് ഭൂമിയിലേക്ക് വളരുന്നില്ല
ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക്
നൂല്‍പ്പാലങ്ങള്‍ പോലും നിര്‍മിക്കപ്പെടുന്നില്ല
ബന്ധങ്ങള്‍ ഉണ്ടാകുന്നത് ഉപഗ്രഹങ്ങള്‍ വഴിയാണ്
ലഭേഛയുടെ വിദൂര സംവേദനത്തില്‍്
വിരലമരുന്നതിന്‍ പടി
ബന്ധങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെടുന്നു
അല്പസ്ഥായിയായ ബന്ധങ്ങള്‍
നേര്‍വരയുടെ , നേര്‍്ചിന്തയുടെ
ഊഷ്മളതയില്ലാതെ ഉയിരണയുന്നു
ഞരമ്പുകള്‍് അകാല ചരമം പ്രാപിച്ച
തണുത്ത കൈകള്‍
ഗാഢമായി ഹസ്തദാനം ചെയ്യപ്പെടുന്നു