വലിയ നന്ദി
എന്റെ കവിതകള്‍ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും
വളരെ അധികം നന്ദി. ഇനിയും പുതിയ കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.
എല്ലാവരുടെയും പ്രോല്സാഹനം ഉണ്ടായിരിക്കണം.
ഇസ്മയില്‍ മേലടി
2009, മാർച്ച് 18, ബുധനാഴ്‌ച
2009, മാർച്ച് 15, ഞായറാഴ്‌ച
മതില്‍
ഇസ്മയില്‍ മേലടി
മതില്‍
(കവിത)
ഒരു കട്ട ഞാന്‍ വച്ചു
രണ്ടാം കട്ട നീ വച്ചു
ഭൂമി തീര്‍ന്നല്ലോ!
ഭൂമി തീര്‍്ന്നെങ്കിലെന്ത്
വായുവിനുമുണ്ടല്ലോ
എനിക്കും നിനക്കുമവകാശം
മൂന്നാം കട്ട ഞാനെന്‍
കട്ടയ്ക്ക് മേല്‍ വയ്ക്കുന്നു
നാലാം കട്ട നീ നിന്‍
കട്ടയ്ക്ക് മേല്‍ വച്ചുകൊള്‍ക
കട്ടകള്‍ വളരുന്നു
പെരുകുന്നു
ഇപ്പോള്‍ വായുവോ
കട്ടയോ വലുത് !
ഇനി കട്ട വയ്ക്കാന്‍
ഭൂവിതില്‍ വായുവെവിടെ?
ഇനി കട്ട ഞാന്‍ നിന്‍
ഹൃദയത്തില്‍ വച്ചിടാം
നീയെന്‍ ഹൃത്തിലും
ഇഷ്ടിക നിരത്തുമല്ലോ
ഹൃത്തടങ്ങളിലിനി
കടലാക്രമണമുണ്ടാവില്ല
മതിലുകള്‍ ഉയരം പൂണ്ടു
ശക്തമായ് , നിയുക്തമായ്
സ്നേഹത്തിരകള്‍
തഴുകുകില്‍
മതിലിനിപ്പുറം
കടക്കുകില്ലല്ലോ!
മതില്‍
(കവിത)
ഒരു കട്ട ഞാന്‍ വച്ചു
രണ്ടാം കട്ട നീ വച്ചു
ഭൂമി തീര്‍ന്നല്ലോ!
ഭൂമി തീര്‍്ന്നെങ്കിലെന്ത്
വായുവിനുമുണ്ടല്ലോ
എനിക്കും നിനക്കുമവകാശം
മൂന്നാം കട്ട ഞാനെന്‍
കട്ടയ്ക്ക് മേല്‍ വയ്ക്കുന്നു
നാലാം കട്ട നീ നിന്‍
കട്ടയ്ക്ക് മേല്‍ വച്ചുകൊള്‍ക
കട്ടകള്‍ വളരുന്നു
പെരുകുന്നു
ഇപ്പോള്‍ വായുവോ
കട്ടയോ വലുത് !
ഇനി കട്ട വയ്ക്കാന്‍
ഭൂവിതില്‍ വായുവെവിടെ?
ഇനി കട്ട ഞാന്‍ നിന്‍
ഹൃദയത്തില്‍ വച്ചിടാം
നീയെന്‍ ഹൃത്തിലും
ഇഷ്ടിക നിരത്തുമല്ലോ
ഹൃത്തടങ്ങളിലിനി
കടലാക്രമണമുണ്ടാവില്ല
മതിലുകള്‍ ഉയരം പൂണ്ടു
ശക്തമായ് , നിയുക്തമായ്
സ്നേഹത്തിരകള്‍
തഴുകുകില്‍
മതിലിനിപ്പുറം
കടക്കുകില്ലല്ലോ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)