2009, ജനുവരി 23, വെള്ളിയാഴ്‌ച

ചിന്തേരിട്ട കാലം

(കവിത)

ഇസ്‌മയില്‍ മേലടി

കാലത്തിനു ചിന്തേരിടും കാലമിത്‌

നാദത്തിനു നാദമായ് നിലകൊള്‍്ക വയ്യ

സ്വരം മിനുക്കിയേ ചൊല്‍്വതുള്ളൂ

ആശയറ്റാശാരി ചിന്തേരീടുന്നതോ

അമ്മ തന്‍ മുഖം മിനുക്കാന്‍

വരത്തന്റെ വാര്‍ണിഷും

വര്‍ണ്ണ പൊടി പൂരവും ചേര്‍ത്ത്‌

വാര്‍ന്നു വീഴുവതഴകായതുമില്ല

ചിന്തേരിടുമാശാരിക്കു മുന്‍പില്‍

കുമിഞ്ഞു കൂടുന്നു സാധനങ്ങള്‍

ആരാണ്ടെപ്പഴോ ധരിച്ചൊരു മുഖംമൂടി,

കുത്തി നടന്ന വടി, രക്താന്കിത വാളുറ,

മാറാല മേയും ബുക്കലമാരകള്‍,

പൊടിഞ്ഞു തീരും മേശകള്‍,

പൂപ്പല്‍ പിടിച്ച ഡസ്ക്കുകള്‍്,

വാട വമിക്കും പേനാക്കൂടുകകള്‍,

മഷി വററിയൊടുങ്ങിയ പേനകള്‍,

മരവിച്ച കൈവിരലുകള്‍,

ഒടിഞ്ഞു കുത്തിയ മനസ്സുകള്‍,

ചവച്ചു തുപ്പിയ ചിന്തകള്‍

മിനുങ്ങാത്തയമ്മ തന്‍ മുഖം

പാര്ളറിലേക്കെടുക്കുവിന്‍

പായ്ക്കറ്റിലെത്തിയ കസ്തൂരി മഞ്ഞളും

രക്തചന്ദനവും കൊണ്ട് തേച്ചു മിനുക്കുവിന്‍

തേക്കുംതോറുമമ്മ തന്‍ മുഖത്തെ ഞരമ്പുകള്‍

തടിക്കുന്നു, ചുവക്കുന്നു, സുതാര്യമാകുന്നു

ഞരമ്പിനുള്ളിലോ എതിര്‍ ദിശയിലോടും രക്ത പ്രവാഹം

നിലവിളിക്കാതെ, നെടുവീര്‍്പ്പിടാതെ

ഒന്നു ഞരങ്ങുക പോലും ചെയ്യാതെ

നിശബ്ദയായമ്മ കണ്ണടച്ച്...